തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 50 ശതമാനം കടന്നു
1,96,805 വോ്ട്ടര്‍മാരില്‍ 1,01,044 പേര്‍ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.വരും മണിക്കൂറുകളില്‍ പോളിംഗ് ശതമാനം വീണ്ടും ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ
കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് 50 ശതമാനം കടന്നു.ഉച്ചയ്ക്ക് രണ്ടു വരെയുള്ള കണക്കനുസരിച്ച് 51.34 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.ആകെയുളള 1,96,805 വോ്ട്ടര്‍മാരില്‍ 1,01,044 പേര്‍ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.വരും മണിക്കൂറുകളില്‍ പോളിംഗ് ശതമാനം വീണ്ടും ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. പല ബുത്തുകളിലും വോട്ടുചെയ്യാന്‍ എത്തുന്നവരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
ജില്ലയില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇതു കൊണ്ടു കുടിയാണ് പോളിംഗ് ശതമാനവും ഉയര്‍ന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.