നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വേങ്ങൂര്‍ വെസ്റ്റ് സ്വദേശി അമല്‍ (26) നെയാണ് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-08-25 09:05 GMT

കൊച്ചി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് സ്വദേശി അമല്‍ (26) നെയാണ് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍ ന്യായവിരോധമായി സംഘം ചേരല്‍, ആയുധനിയമം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.

അമലിനെ 2017ല്‍ കാപ്പ നിയമ പ്രകാരം 6 മാസം കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു. വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാല്‍ 2020 ഒക്ടോബല്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ശിക്ഷാകാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ മാര്‍ച്ചില്‍ കുറുപ്പംപടി നെടുങ്ങപ്രയില്‍ ലോറി ഡ്രൈവറോട് പണം ആവശ്യപ്പെടുകയും കൊടുക്കത്തതിനാല്‍ ലോറി തട്ടി കൊണ്ട് പോവുകയും ചെയ്തു.

ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചതെന്നും പോലിസ് വ്യക്തമാക്കി.ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 61 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 36 പേരെ നാട് കടത്തിയതായും പോലിസ് വ്യക്തമാക്കി

Tags:    

Similar News