നിരവധി കേസുകളില്‍ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കരുമാലൂര്‍ വെളിയത്തുനാട് സ്വദേശി ഇബ്രാഹിം (ഉമ്പായി 34 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

Update: 2022-07-18 11:15 GMT

കൊച്ചി: വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂര്‍ വെളിയത്തുനാട് സ്വദേശി ഇബ്രാഹിം (ഉമ്പായി 34 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാര്‍ച്ചില്‍ ആലുവയില്‍ തോക്ക് ചൂണ്ടി ഹൈവേ റോബറി നടത്തിയ കേസ്, കൊലപാതക ശ്രമം, ദേഹോപദ്രവം, തട്ടിപ്പ്, ആത്മഹത്യ പ്രേരണ, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

നിരന്തര കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുമ്പോട്ടു പോകുമെന്നും, കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ജില്ലാ പോലിസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

Tags:    

Similar News