എറണാകുളത്ത് വാഹനാപകടം: രണ്ടു യുവാക്കള്‍ മരിച്ചു

രാജസ്ഥാന്‍ സ്വദേശി ഈശവര്‍ ലാല്‍(26), എറണാകുളം പനങ്ങാട് സ്വദേശി സതീഷ്(38) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മതദേഹം എറണാകുളം ജനറല്‍ ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Update: 2019-02-24 10:58 GMT

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരയ രണ്ടു യുവാക്കള്‍ മരിച്ചു.രാജസ്ഥാന്‍ സ്വദേശി ഈശവര്‍ ലാല്‍(26), എറണാകുളം പനങ്ങാട് സ്വദേശി സതീഷ്(38) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മതദേഹം എറണാകുളം ജനറല്‍ ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു അപകടം. മേനക ഭാഗത്തു നിന്നും വൈറ്റിലവഴി ചോറ്റാനിക്കരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്‌കൂളിന് സമീപത്തെ കവലയില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇട റോഡില്‍ നിന്ന് ചിറ്റൂര്‍ റോഡിലേക്ക് ബൈക്കിരില്‍ വരുകയായിരുന്ന യുവാക്കള്‍ ബസിനു മുമ്പില്‍ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ സമീപത്തെ കാനയിലേക്ക് തെറിച്ചു വീണു. മറ്റൊരാളെ 50 മീറ്ററോളം ബസ് വലിച്ചുകൊണ്ടു പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നും ഇറങ്ങിയോടി രക്ഷപെട്ടു. രവിപുരത്ത് വ്യാപാര സ്ഥാപനം നടത്തുകയാണ് ഈശ്വര്‍ലാല്‍. ഇവിടുത്തെ ജീവനക്കാരനാണ് സതീഷെന്ന് പോലിസ് പറഞ്ഞു. ബസ് യാത്രക്കാരില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിച്ച പോലീസ് സമീപത്തെ വ്യപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. 

Tags: