കൊച്ചിയില്‍ മയക്കു മരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ചുവെന്ന് ; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഒരു തരത്തിലുമുള്ള അയവ് വിഷയത്തില്‍ സ്വീകരിക്കുന്ന പ്രശ്‌നമില്ല.ഉറച്ച നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് റിപോര്‍ട്ട് വന്നാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2021-08-25 08:21 GMT

കൊച്ചി: കൊച്ചിയില്‍ കൊടിക്കണക്കിന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ അട്ടിമറി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എം വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ എക്‌സൈസ് കമ്മീഷണറുമായി സംസാരിച്ചു.കാര്യങ്ങള്‍ മനസിലാക്കി. എല്ലാ വിശദാംശങ്ങളും അന്വേഷിച്ച് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.ഒരു തരത്തിലുമുള്ള അയവ് വിഷയത്തില്‍ സ്വീകരിക്കുന്ന പ്രശ്‌നമില്ല.ഉറച്ച നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് റിപോര്‍ട്ട് വന്നാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 18 നാണ് കാക്കനാട് ഫ്ളാറ്റില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും സംയുക്തമായി പരിശോധന നടത്തി മയക്ക് മരുന്ന് പിടികൂടിയത്.ഇരുവരും സംയുക്തമായി കൊച്ചിയില്‍ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ മയക്കു മരുന്നുവേട്ടയായിരുന്നു ഇത്.ചെന്നൈയില്‍ നിന്ന് ആഡംബര കാറില്‍ കുടുംബസമേതമെന്ന രീതിയില്‍ സ്ത്രീകളും വിദേശ ഇനത്തില്‍ പെട്ടനായ്ക്കളുടെയും മറവില്‍ ചെക് പോസ്റ്റുകളിലും വാഹന പരിശോധന കളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എം ഡി എം എ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്ന വന്‍ സംഘത്തെയാണ് പിടികൂടിയതെന്നായിരുന്നു എക്‌സൈസ് സംഘം വ്യക്തമാക്കിയിരുന്നത്.എന്നാല്‍

കേസ് പീന്നീട് രണ്ടായി വിഭജിച്ച് വലിയ രീതിയില്‍ അട്ടിമറി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ഇതില്‍ ഒരു കേസില്‍ മാത്രമെ പ്രതികളുള്ളുവെന്നും ആദ്യം കസ്റ്റഡിയിലെടുത്ത രണ്ടു യുവതികളെ പിന്നീട് ഒഴിവാക്കിയെന്നും ആരോപണമുണ്ട്.പ്രതികള്‍ക്ക് അനൂകൂലമായ രീതിയില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നാണ് ആരോപണം.

Tags: