വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍

വ്യാസപുരം കോളനിയില്‍ വേണാട്ടു പറമ്പില്‍ ധര്‍മ്മന്റെ ഭാര്യ സരസ്വതി(65)നെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരി പറമ്പില്‍ ജയന്‍(57) പിടിയിലായത്

Update: 2022-06-06 05:16 GMT

കൊച്ചി: വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍.വ്യാസപുരം കോളനിയില്‍ വേണാട്ടു പറമ്പില്‍ ധര്‍മ്മന്റെ ഭാര്യ സരസ്വതി(65)നെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരി പറമ്പില്‍ ജയന്‍(57) പിടിയിലായത്.2014 ല്‍ ജയന്റെ ഭാര്യ സിന്ധുവിനെ സരസ്വതിയുടെ മകന്‍ മധു സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സരസ്വതിയുടെ കൊലപാതകത്തിന് കാരണമെന്ന് പോലിസ് പോലിസ് പറഞ്ഞു.മധു നിലവില്‍ ജയിലിലാണ്.