കൊച്ചിയിലെ നാവിക ആസ്ഥാനത്ത് യുവ നാവികന്‍ വെടിയേറ്റു മരിച്ചു

ഉത്തര്‍ പ്രദേശ് അലിഗഡ് സ്വദേശിയായ 19 വയസുള്ള തുഷാര്‍ അത്രി എന്ന നാവികനെയാണ് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ഇന്ന് രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തന്നെ സര്‍വ്വീസ് റൈഫിളില്‍ നിന്നുമാണ് വെടിയേറ്റിരിക്കുന്നത്

Update: 2021-07-06 05:04 GMT

കൊച്ചി: കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് യുവ നാവിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശ് അലിഗഡ് സ്വദേശിയായ 19 വയസുള്ള തുഷാര്‍ അത്രി എന്ന നാവികനെയാണ് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ഇന്ന് രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തന്നെ സര്‍വ്വീസ് റൈഫിളില്‍ നിന്നുമാണ് വെടിയേറ്റിരിക്കുന്നത്.

നേവല്‍ ബേസില്‍ സുരക്ഷാ ജോലിയ്ക്കായിട്ടായിരുന്നു ഇദ്ദേഹത്തെ നിയോഗിച്ചിരുന്നത്.സംഭവത്തില്‍ നാവിസ സേനയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അസ്വാഭിക മരണത്തിന് ലോക്കല്‍ പോലിസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മരിച്ച നാവികന്റെ മൃതദേഹം ഐഎന്‍എസ് സഞ്ജീവിനിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags:    

Similar News