എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസട്രേറ്റര്‍ ആര്‍ച് ബിഷപായി മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ നിയമിക്കണമെന്ന്; വിശ്വാസികള്‍ സിനഡിന് നിവേദനം നല്‍കി

മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനൊപ്പം പുറത്താക്കിയ മാര്‍ ജോസ് പുത്തന്‍വീടിലെ തല്‍സ്ഥാനത്ത് നിയമിക്കണം.ഭൂമി കച്ചവടത്തില്‍ എറണാകുളം അങ്കമാലി അതിരൂപതക്കുണ്ടായ ധാര്‍മികവും ഭൗതികവുമായ നഷ്ടം നികത്തണം.ഭൗതികമായ നഷ്ടം 91,40,72000.00 രൂപയാണ്. ഈ തുക തിരിച്ച് രൂപതക്ക് ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വിശ്വാസികള്‍ വീണ്ടും തെരുവിലിറങ്ങി സമരം ചെയ്യുകയും സഭയുടെ മുഖം വികൃതമാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും നിവേദനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു

Update: 2019-08-11 05:32 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാന്‍ പദവയില്‍ നിന്നും നീക്കിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപമായി നിയമിക്കണമെന്നും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനൊപ്പം പുറത്താക്കിയ മാര്‍ ജോസ് പുത്തന്‍വീടിലെ തല്‍സ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സിനഡിന് മുമ്പില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒ വിശ്വാസികള്‍ നിവേദനം സമര്‍പ്പി്ച്ചു.പെര്‍മനന്റ് സിനഡംഗങ്ങളെയും കൂരിയ മെത്രാനെയും നേരില്‍ കണ്ടാണ് അതിരൂപതയിലെ അല്‍മായ മൂന്നേറ്റം എന്ന കുട്ടായ്മയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നിവേദനം നല്‍കിയത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ഉണ്ടായ മുറിവുകള്‍ ഉണക്കണം.ഭൂമി കച്ചവടത്തില്‍ എറണാകുളം അങ്കമാലി അതിരൂപതക്കുണ്ടായ ധാര്‍മികവും ഭൗതികവുമായ നഷ്ടം നികത്തണം.ഭൗതികമായ നഷ്ടം 91,40,72000.00 രൂപയാണ്. ഈ തുക തിരിച്ച് രൂപതക്ക് ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.ധാര്‍മികമായ നഷ്ടം കണക്കാക്കാവുന്നതിനും അപ്പുറത്താണ്. അതു നികത്തുന്നതിനായി വത്തിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപോര്‍ട്ടുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുകയും അതില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുകയും വേണം. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡിന്റെ അധ്യക്ഷപദത്തിലിരിക്കുന്നത് അനുചിതവും അധാര്‍മികവുമാകയാല്‍ അത് ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ സഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. രൂപതയിലെ ക്രയവിക്രയങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കല്‍, പരസ്യപ്പെടുത്തല്‍, ലേലം ചെയ്യല്‍ തുടങ്ങിയ കൃത്യമായ ചട്ടങ്ങളും നടപടി ക്രമങ്ങളും രൂപീകരിക്കണം. അതിരൂപതയിലെ ക്രയവിക്രയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററി കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായിരിക്കണം. രൂപതയുടെ വരവ് ചിലവ് കണക്കുകള്‍ എല്ലാ മാസവും പ്രസിദ്ധപ്പെടുത്തുകയും ത്രൈമാസക്കണക്കുകള്‍ പാസ്റ്ററല്‍ കൗണ്‍സിലിലും വൈദിക സമിതിയിലും വായിച്ചു പാസാക്കുകയും വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വിശ്വാസികള്‍ വീണ്ടും തെരുവിലിറങ്ങി സമരം ചെയ്യുകയും സഭയുടെ മുഖം വികൃതമാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും നിവേദനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതു കൂടാതെ ഒരോ ഇടവകകളില്‍ നിന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിനഡിന് പ്രത്യേകം നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഈ മാസം 19 മുതലാണ് സഭയിലെ മുഴുവന്‍ മെത്രാന്മാരും പങ്കെടുത്തുകൊണ്ട് സിനഡ് ആരംഭിക്കുന്നത്.

Tags:    

Similar News