എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട്: നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ്

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കമമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം

Update: 2022-07-12 06:28 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍.സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കമമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ഭൂമിയിടപാടമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.കാനോന്‍ നിയമപ്രകാരവും അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയതിനു ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News