ആര്യാട് ഗോപി ദൃശ്യ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

10001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

Update: 2019-07-04 16:00 GMT

കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും ജനയുഗം പത്രാധിപ സമിതി അംഗവും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാര്‍ഥം ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ്‌ക്ലബ്ബും സംയുക്തമായി സംസ്ഥാനത്തെ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 2018 ജൂലൈ ഒന്നുമുതല്‍ 2019 ജൂണ്‍ 10 വരെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ ടെലികാസ്റ്റ് ചെയ്ത മികച്ച അന്വേഷണാത്മക റിപോര്‍ട്ടുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. പരമാവധി രണ്ട് മിനിറ്റില്‍ കൂടാത്ത സമയ ദൈര്‍ഘ്യമുള്ള സ്‌റ്റോറികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വാര്‍ത്തയുടെ ഡിവിഡി കോപ്പിയോ പെന്‍ഡ്രൈവോ മേല്‍ അധികാരിയുടെ സാക്ഷ്യപത്രം സഹിതം ജൂലൈ 10നകം സെക്രട്ടറി, കൊല്ലം പ്രസ്‌ക്ലബ്ബ്, ചിന്നക്കട, കൊല്ലം691001 എന്ന വിലാസത്തില്‍ അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളു. 10001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ആഗസ്ത് രണ്ടാം വാരം കൊല്ലം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.




Tags:    

Similar News