വധഭീഷണി മുഴക്കിയ കൗണ്‍സിലര്‍ക്കെതിരെ പരാതിയുമായി ജീവനക്കാര്‍

അടുത്തിടെ ജോലിയില്‍ പ്രവേശിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പരാതിക്കാരി.

Update: 2020-05-30 12:15 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭ ജീവനക്കാരിയെ ഫോണില്‍ വധഭീഷണി മുഴക്കിയ കൗണ്‍സിലര്‍ക്കെതിരെ പരാതിയുമായി ജീവനക്കാര്‍. നെയ്യാറ്റിന്‍കര നഗരസഭയിലെ ഗ്രാമം വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണിനെതിരെയാണ് പരാതി. ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ജോലിയില്‍ പ്രവേശിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പരാതിക്കാരി.

നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം വാര്‍ഡിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കൗണ്‍സിലറെ വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ജനപ്രതിനിധികള്‍ നഗരസഭ ജീവനക്കാരുടെ ജോലിക്കാരല്ലെന്നും പറഞ്ഞായിരുന്നു പ്രവീണിന്റെ ഭീഷണി. സംഭവം അറിഞ്ഞതോടുകൂടി നഗരസഭാ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചെയര്‍പേഴ്‌സണിനു ഉള്‍പടെ ജീവനക്കാര്‍ പരാതി നല്‍കി. രണ്ടു ദിവസം മുമ്പ് നഗരസഭ പ്രോജക്ട് ഓഫീസര്‍ കുമാറിന് നേരെയും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായി. ഇതും ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. 

Tags:    

Similar News