ബാങ്കുകളില്‍ ജീവനക്കാര്‍ അത്യാവശ്യത്തിനുമാത്രം; ജീവനക്കാരെ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് ഡിജിപി

ബാങ്ക് മാനേജര്‍മാരോടോ മുതിര്‍ന്ന ഓഫിസര്‍മാരോടോ സംസാരിച്ച് ബാങ്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം ജീവനക്കാരെ മാത്രം നിയോഗിക്കാന്‍ ആവശ്യപ്പെടേണ്ടതാണ്.

Update: 2020-04-04 15:03 GMT

തിരുവനന്തപുരം: ബാങ്കിങ് മേഖലയെ അടച്ചുപൂട്ടലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബാങ്കില്‍ വരുന്നതിനും പോവുന്നതിനും തടസ്സമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. ചില ബാങ്കുകളില്‍ ധാരാളം ജീവനക്കാരെ നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് അടച്ചുപൂട്ടല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യം ബാങ്ക് മാനേജര്‍മാരോടോ മുതിര്‍ന്ന ഓഫിസര്‍മാരോടോ സംസാരിച്ച് ബാങ്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം ജീവനക്കാരെ മാത്രം നിയോഗിക്കാന്‍ ആവശ്യപ്പെടേണ്ടതാണ്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ പട്ടിക ബാങ്കില്‍നിന്ന് ലഭ്യമാക്കി അവര്‍ക്കു സുരക്ഷിതമായി യാത്രചെയ്യാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. 

Tags:    

Similar News