വൈദ്യുതി താരിഫ് നിരക്ക് വര്‍ദ്ധന ഉടനില്ല

Update: 2019-02-09 13:11 GMT

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി താരിഫ് നിരക്ക് വര്‍ദ്ധന ഉടന്‍ നടപ്പാക്കില്ലെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി റെഗുലേറ്റി കമ്മിഷന്റെ നിര്‍ദേശ പ്രകാരം പുതിയ നിരക്ക് ഉടന്‍ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് വകുപ്പിന് സര്‍ക്കാരിന്റെ അനുമതി കിട്ടണം. തിരഞ്ഞെടുപ്പില്‍ നിരക്ക വര്‍ധന തീരുമാനം തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

2018 - 20 വരെ വൈദ്യുതി താരിഫില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനവും 20 മുതല്‍ 22 വരെയുള്ള രണ്ടാം ഘട്ടത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനവും വരുത്താനായിരുന്നു കെഎസ്ഇബി തീരുമാനം. വൈദ്യുതി താരിഫില്‍ ആറ് ശതമാനം വര്‍ദ്ധനവ് വരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചതായാണ് വിവരം.

Tags:    

Similar News