സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഇന്നലെ 83.08 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഈ സാഹചര്യത്തില്‍ കാര്യക്ഷമതയോടെ, കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

Update: 2019-03-20 11:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 83.08 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഈ സാഹചര്യത്തില്‍ കാര്യക്ഷമതയോടെ, കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കനത്ത ചൂടും പരീക്ഷക്കാലവും ഉത്സവസീസണുമാണ് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

വേനല്‍ രൂക്ഷമാവുകയും ഡാമുകളില്‍ വെള്ളം കുറയുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുന്നത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ പരമാവധി ഉപയോഗം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രതിസന്ധി ഉണ്ടാവുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ചൂട് വര്‍ധിച്ച് ബാഷ്പീകരണ തോത് ഉയര്‍ന്നാല്‍ ഡാമുകളിലെ ജലനിരപ്പ് വീണ്ടും കുത്തനെ താഴും. മഴ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും ഉണ്ടാവുകയെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.

Tags:    

Similar News