മാനന്തവാടി: വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വയോധിക കൊവിഡ് ബാധിച്ച് മരിച്ചു. പിലാക്കാവ് പുതുശ്ശേരിയില്‍ പരേതനായ ലോനന്റെ ഭാര്യ ഏലിക്കുട്ടി(86) യാണ് മരിച്ചത്. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് ആശുപത്രിയായ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.