എറണാകുളം നഗരത്തില്‍ വീണ്ടും തിപീടുത്തം; രണ്ട് തീപിടുത്തങ്ങളിലായി മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു

തമ്മനത്ത് പുല്ലിന് തീപിടിച്ച് രണ്ട് വാഹനങ്ങളും, പാലാരിവട്ടത്ത് ദേശീയ പാതയരികില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന കാറുമാണ് കത്തിനശിച്ചത്. റോഡരുകിലെ പുല്ലിന് തീപിടിച്ച് ഇത് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്കും ഓട്ടോറിക്ഷയിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. തൃക്കാക്കര, തൃപ്പൂണിത്തുറ ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമന സേന ജീവനക്കാര്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.

Update: 2019-02-24 15:19 GMT

കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും തിപീടുത്തം.രണ്ട് തീപിടുത്തങ്ങളിലായി മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. തമ്മനത്ത് പുല്ലിന് തീപിടിച്ച് രണ്ട് വാഹനങ്ങളും, പാലാരിവട്ടത്ത് ദേശീയ പാതയരികില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന കാറുമാണ് കത്തിനശിച്ചത്.വൈകുന്നേരം നാലോടെയാണ് തമ്മനത്ത് സംഭവം. റോഡരുകിലെ പുല്ലിന് തീപിടിച്ച് ഇത് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്കും ഓട്ടോറിക്ഷയിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. തൃക്കാക്കര, തൃപ്പൂണിത്തുറ ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമന സേന ജീവനക്കാര്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. പ്രദേശത്ത് പുല്ല് ഉണങ്ങിയ നിലയില്‍ നിന്നിരുന്നു ഇതിനൊപ്പം മാലിന്യവും കിടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീപിടുത്തത്തില്‍ രണ്ട് വാഹനങ്ങളും ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണ്.

പാലാരിവട്ടം ഒബ്റോണ്‍മാളിന് സമീപത്ത് ദേശീയ പാതയില്‍ അപകടത്തെ തുടര്‍ന്ന് ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട നിലിയില്‍ കിടന്നിരുന്ന വാഹനത്തിനും പുല്ലില്‍ നിന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. സമീപത്ത് തന്നെ മറ്റൊരു വാഹനം കിടന്നിരുന്നുവെങ്കിലും. സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇതിലേക്ക് തീപടാരാതെ നിയന്ത്രിച്ചു. 

Tags:    

Similar News