അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം എട്ടുപേരെ തിരിച്ചറിഞ്ഞു

വിക്ടേഴ്‍സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപകർക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്.

Update: 2020-06-03 07:00 GMT

തിരുവനന്തപുരം: വിക്ടേഴ്‍സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച പ്രവാസികളടക്കം 8 പേരെ തിരിച്ചറിഞ്ഞു സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സൈബർ ഡോം നൂറിലധികം ഫെയ്സ്‍ബുക്ക് അക്കൌണ്ടുകൾ പരിശോധിച്ചു. ഇതിൽ നിന്ന് 8 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. 5 പേർ സംസ്ഥാനത്ത് തന്നെ ഉള്ളവരും മൂന്ന് പേർ പ്രവാസികളുമാണ്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. അപമാനിച്ചവരുടെ കൂട്ടത്തിൽ വിദ്യാർത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. ഓൺലൈൻ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതിൽ നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. പോലിസ് നിർദ്ദേശപ്രകാരം ഇവരുടെ ഫോണുകൾ രക്ഷിതാക്കൾ പോലിസിന് കൈമാറി.

വിക്ടേഴ്‍സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപകർക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്. ഇതിനെത്തുടർന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഡിജിപി മനോജ്എബ്രഹാമിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന വനിത കമ്മീഷനും യുവജന കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

Tags:    

Similar News