അബൂദബിയില്‍നിന്നെത്തിയ എട്ടുപ്രവാസികള്‍ കോട്ടയത്തെ നിരീക്ഷണകേന്ദ്രത്തില്‍

തഹസില്‍ദാര്‍ എസ് ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കെ രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു.

Update: 2020-05-08 07:18 GMT

കോട്ടയം: വ്യാഴാഴ്ച രാത്രി അബൂദബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ എട്ടുപേരെ കോട്ടയത്തെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരുടെ യാത്ര ഒരേ കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു. പുലര്‍ച്ചെ 3.30ന് വാഹനം കോട്ടയത്തെത്തി. തഹസില്‍ദാര്‍ എസ് ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കെ രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. കോട്ടയത്തെ ക്വാറൈന്റന്‍ സെന്ററിലെത്തിയശേഷമാണ് ബസ് പത്തനംതിട്ടയിലേക്ക് പോയത്.

നെടുമ്പാശ്ശേരിയിലെത്തിയവരില്‍ 13 പേരാണ് കോട്ടയം ജില്ലയില്‍നിന്നുള്ളത്. ഇതില്‍ വീടുകളില്‍ ജസമ്പര്‍ക്കം ഒഴിവാക്കി കഴിയാന്‍ അനുമതി ലഭിച്ചവര്‍ ഒഴികെയുള്ളവരെയാണ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. 77 വയസുകാരനെയും മൂന്ന് ഗര്‍ഭിണികളെയും രണ്ടുകുട്ടികളെയും ക്വാറൈന്റന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ദുബയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗര്‍ഭിണിയുള്‍പ്പെടെ കോട്ടയം ജില്ലക്കാരായ ആകെ 14 പേരാണ് ഇന്നലെ രാത്രി നാട്ടിലെത്തിയത്. കോട്ടയത്തെ ക്വാറന്റൈന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ ഇന്നലെ രാത്രി ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബാബുവും ജില്ലാ പോലിസ് മേധാവി ജി ജയദേവും വിലയിരുത്തിയിരുന്നു.  

Tags:    

Similar News