തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നും ഈ മാസം 31 വെളളിയാഴ്ച ഈദുല്‍ അസ്ഹായുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്‌റാഹിം മൗലവി, കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, മണക്കാട് വലിയ പളളി ചീഫ് ഇമാം ഇ പി അബൂബക്കര്‍ ഖാസിമി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി എന്നിവര്‍ അറിയിച്ചു.