ഈദുല്‍ ഫിത്തര്‍: പെരുന്നാള്‍ തലേന്ന് കടകള്‍ക്ക് 9 മണി വരെ തുറക്കാം

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ലോക്ക്ഡൗണില്‍ ഇളവ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-05-22 12:30 GMT

തിരുവനന്തപുരം: ഒരു മാസത്തെ റമദാന്‍ വ്രതത്തിന് ശേഷം മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങുന്നു. കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ തലേന്ന് കടകള്‍ക്ക് രാത്രി 9 മണി വരെ തുറക്കാമെന്നും പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ലോക്ക്ഡൗണില്‍ ഇളവ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും കടന്നുപോകുമ്പോഴാണ് പെരുന്നാള്‍ വരുന്നത്. റമദാന്‍ വ്രതം എടുക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍. പതിവ് ആഘോഷത്തിനെ സാഹചര്യമല്ല ഉള്ളത്. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം. സമൂഹത്തിന്റെ സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തിയാണ് സമുദായ നേതാക്കള്‍ ഈ തീരുമാനം എടുത്തത്.

Tags:    

Similar News