ബലിപെരുന്നാള്‍ ആഘോഷം : മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി എറണാകുളം ജില്ലാ കലക്ടര്‍

ബലികര്‍മത്തിനായി ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും കര്‍മങ്ങള്‍ നടക്കുകയെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി

Update: 2020-07-30 11:55 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ബലിപെരുന്നാല്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിയന്ത്രണങ്ങളും നിര്‍ദേശിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിറക്കി.ബലികര്‍മത്തിനായി ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും കര്‍മങ്ങള്‍ നടക്കുക.

1. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളു.

2. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം.

3. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ ബലി കര്‍മങ്ങള്‍ നടത്തുമ്പോള്‍ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു

4. ബലിക്കര്‍മവുമായി ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

5. പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

6. ബലി കര്‍മത്തിന്റെ സമയത്തും മാംസം വീട്ടില്‍ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. കണ്‍ടൈന്‍മെന്റ് സോണുകളില്‍ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയും സന്ദര്‍ശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം

7. കണ്‍ടൈന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല.

എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.  

Tags: