ഇടപ്പള്ളി -മൂത്തകുന്നം ദേശീയപാത : ആകാശപാതയാണ് അനുയോജ്യമെന്ന് സമരസമിതി

45 മീറ്റര്‍ പദ്ധതിയുടെ ഭൂമിയേറ്റെടുപ്പിന് 1690 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ചുമതലയുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുള്ളത്.റോഡ് നിര്‍മ്മാണത്തിന് 1104 .48 കോടി രൂപ വേണമെന്ന് ദേശീയ പാത അതോറിറ്റി നിയോഗിച്ച കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Update: 2021-02-10 14:16 GMT

കൊച്ചി : ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ദേശീയപാതയില്‍ നിര്‍ദ്ദിഷ്ട 45 മീറ്റര്‍ പദ്ധതിയെക്കാള്‍ നിലവിലുള്ള 30 മീറ്ററില്‍ ആകാശപ്പാത നിര്‍മ്മിക്കുന്നതാണ് എല്ലാ തരത്തിലും നേട്ടമെന്നു സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 45 മീറ്റര്‍ പദ്ധതിയുടെ ഭൂമിയേറ്റെടുപ്പിന് 1690 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ചുമതലയുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുള്ളത്.റോഡ് നിര്‍മ്മാണത്തിന് 1104 .48 കോടി രൂപ വേണമെന്ന് ദേശീയ പാത അതോറിറ്റി നിയോഗിച്ച കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഈ രണ്ടു ചിലവുകളേക്കാള്‍ കുറഞ്ഞ തുകയില്‍ എലവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനാവുമെന്നാണ് കണ്‍സള്‍ട്ടന്റിന്റെ കണ്ടെത്തലിലുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ കഴക്കൂട്ടത്ത് ദേശീയ പാത അതോറിറ്റി നിര്‍മ്മിക്കുന്ന ആകാശപാതക്ക് കിലോമീറ്ററിന് 71.84 കോടി മാത്രമാണ് ചിലവ്. ഇതനുസരിച്ച് ഇടപ്പള്ളി -മൂത്തകുന്നം ഭാഗത്ത് 23.3 കിലോമീറ്ററിന് 1674 കോടി രൂപ മാത്രം മതിയാകും. 15 മീറ്റര്‍ അധികഭൂമി ഏറ്റെടുക്കാന്‍ ചിലവാകുന്ന നഷ്ടപരിഹാര തുക മാത്രം ഉപയോഗിച്ച് ആകാശപ്പാത നിര്‍മ്മിക്കാനാവുമെന്നും അതിനാല്‍ 45 മീറ്റര്‍ പദ്ധതിക്ക് വേണ്ടിയുള്ള ദേശീയ പാത അതോറിറ്റി ദുര്‍വാശി വെടിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി , കണ്‍വീനര്‍ കെ വി സത്യന്‍ മാസ്റ്റര്‍, ടോമി അറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News