ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടും

ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു.

Update: 2020-11-23 08:00 GMT

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടും. തിരുവനന്തപുരം മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.


ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇഡിയുടെ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയത്.

സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടൽ നടപടികൾ ഇഡി പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസിൽ ഉൾപ്പെട്ടവരുടെ ആസ്തിവകകൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും കണ്ടുകെട്ടും.

Tags:    

Similar News