'ഇനിയീ മണ്ണിന്‍ കാവല്‍ നാം'; പരിസ്ഥിതി സൗഹൃദം ഈ പരസ്യ ചിത്രം

മരിക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പിനു കുരുന്നുകളെ സജ്ജമാക്കുകയും ആഗോള താപനവും മനുഷ്യന്റെ തലതിരിഞ്ഞ പരിസ്ഥിതി വിരുദ്ധ നിലപാടുകളുടെ പരിണിത ഫലങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണവും ഒരു മിനിറ്റ് 52 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

Update: 2019-07-31 13:02 GMT

കോഴിക്കോട്: 'ഇനിയീ മണ്ണിന്‍ കാവല്‍ നാം, ഇനിയീ മണ്ണില്‍ തോഴര്‍ നാം' എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗസല്‍ മന്ത്രികന്‍ ഹരിഹരന്‍ ശബ്ദവും ഭാവവും നല്‍കിയപ്പോള്‍ പരിസ്ഥിതി സൗഹൃദ സന്ദേശത്തിന് സംഗീതാത്മകമായ പുതിയ അധ്യായമാണ് പ്രേക്ഷകരിലെത്തിയത്.

Full View

മിനാര്‍ ടിഎംടി കമ്പനിക്കു വേണ്ടി നൗഷാദ് മീഡിയാ സിറ്റി ഒരുക്കിയ പരസ്യ ചിത്രമാണ് മരിക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പെന്ന തീര്‍ത്തും വ്യത്യസ്തമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ മിനാര്‍ ടിഎംടിയുടെ പരസ്യചിത്രം ഇത്തരം പരസ്യ ചിത്രങ്ങളില്‍ അവസാനത്തേതാണ്. മരിക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പിനു കുരുന്നുകളെ സജ്ജമാക്കുകയും ആഗോള താപനവും മനുഷ്യന്റെ തലതിരിഞ്ഞ പരിസ്ഥിതി വിരുദ്ധ നിലപാടുകളുടെ പരിണിത ഫലങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണവും ഒരു മിനിറ്റ് 52 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവനുവേണ്ട ജീവവായുവിന്റെ ലഭ്യത അവനാല്‍ തന്നെ സ്വയം ഒരുക്കൂട്ടാനുള്ള ലക്ഷ്യബോധം കൊച്ചു കുട്ടികളുടെ മനസില്‍ രൂപപ്പെടുത്തുന്ന ഈ ആശയം ഒരു പുതിയ ആകാശത്തെയും ഭൂമിയെയും സ്വപ്നം കാണുന്നവര്‍ നെഞ്ചിലേറ്റുക തന്നെ ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്.

പരസ്യചിത്രം തൃശൂര്‍ മീഡിയസിറ്റിക്കുവേണ്ടി സംവിധാനം ചെയ്തിരിക്കുന്നത് കോണ്‍സെപ്റ്റ് ബെയ്‌സ് പരസ്യചിത്രമേഖലയില്‍ ഏറെ ശ്രദ്ധിക്കപെട്ടുകൊണ്ടിരിക്കുന്ന നൗഷാദ് മീഡിയ സിറ്റിയാണ്. ഷാജഹാന്‍ ഒരുമനയൂരിന്റെതാണ് ഗാനത്തിലെ ഉര്‍ദു വരികള്‍. സംഗീത സംവിധാനം ഹിഷാം അബ്ദുല്‍ വഹാബാണ്. കാമറ അനിയന്‍ ചിത്രശലയും എഡിറ്റിംഗ് ജോഫി പാലയൂരുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Tags:    

Similar News