തിരുവനന്തപുരം: 2025-ലെ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യഅവാര്‍ഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്ക്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.ജൂറി അംഗങ്ങളായ ടി.ഡി രാമകൃഷ്ണന്‍, ഡോ. എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ. എ.എസ് എന്നിവരാണ് നോവല്‍ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞി രാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന മനോഹരവും അര്‍ഥപൂര്‍ണവുമായ ശില്‍പ്പവും പ്രശസ്തി പത്രവുമാണ് .