സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനുവദിക്കില്ല: എസ്‌കെഎസ്എസ്എഫ്

മാന്യമല്ലാത്ത രീതിയില്‍ ഇതിനെ കൈകാര്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രീതി അംഗീകരിക്കാന്‍ കഴിയില്ല.

Update: 2020-12-27 17:49 GMT

കോഴിക്കോട്: കാസര്‍കോട് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ദിനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മാന്യമല്ലാത്ത രീതിയില്‍ ഇതിനെ കൈകാര്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രീതി അംഗീകരിക്കാന്‍ കഴിയില്ല. വിഷയം പരിഹരിക്കാന്‍ പോലിസ് ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ പതാക പുനസ്ഥാപിക്കാന്‍ നടപടിയുണ്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: