കാസര്‍കോട് എസ്‌കെഎസ്എസ്എഫ് ഉയര്‍ത്തിയ പതാക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ചു (വീഡിയോ)

ചീമേനിപെരുമ്പട്ട ചാനടുക്കത്ത് റോഡുവശത്ത് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരവും പതാകയുമാണ് ഡിവൈഎഫ്‌ഐ നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് അഴിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Update: 2020-12-27 17:44 GMT

കാസര്‍കോട്: കാസര്‍കോട് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ദിനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ചു. ചീമേനിപെരുമ്പട്ട ചാനടുക്കത്ത് റോഡുവശത്ത് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരവും പതാകയുമാണ് ഡിവൈഎഫ്‌ഐ നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് അഴിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Full View

ആദ്യം പതാക അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രവര്‍ത്തകരെ പിടിച്ചുതള്ളുകയും ഉടന്‍തന്നെ അഴിച്ചുമാറ്റണമെന്ന് സംഘം ആക്രോശിക്കുകയുമായിരുന്നു. ലീഗിന്റെ കൊടിമരം ഇവിടെ വേണ്ടെന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇത് ലീഗിന്റെ അല്ലെന്നും മതസംഘടനയായ എസ്‌കെഎസ്എസ്എഫിന്റെയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, ഇവിടെ നിങ്ങളുടെ കൊടിമരവും പതാകയും വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ഭീഷണി.

കൊടിയും പതാകയും എല്ലാം അഴിച്ചുമാറ്റി ഇവിടെനിന്ന് പെയ്‌ക്കൊള്ളണമെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇത് നീതിയല്ലെന്ന് പറഞ്ഞപ്പോള്‍ ഇവിടെ നിങ്ങളുടെ ഒരുകളിയും നടക്കില്ലെന്നും ഞങ്ങളുടെ രീതിയെന്താണെന്നും പഴയ അനുഭവത്തെക്കുറിച്ചും നിങ്ങളുടെ ആളുകളോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. ലീഗും എസ്‌കെഎസ്എസ്എഫും രണ്ടും ഒന്നാണ്. നാട് മൊത്തം കത്തുകയാണ്. അതിനിടയിലാണ് നിങ്ങളുടെ പരിപാടിയെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.

Tags:    

Similar News