ദുബായ് പെണ്‍വാണിഭക്കേസ്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ ഹരജി; ഹൈകോടതി റിപോര്‍ട്ട് തേടി

ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ വിദേശത്തെത്തിച്ച ശേഷം ഇതിലൊരാള്‍ ഉള്‍പ്പെട പീഢിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഇര നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിന്റെ എഫ് ഐ ആറില്‍ പീഡനക്കുറ്റം പോലും ചുമത്തിയിട്ടില്ലെന്നും പോലീസുകാര്‍ പ്രതിക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹരജിയില്‍ പറയുന്നു.കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളുമായി ഒത്തുതീര്‍പ്പിലെത്താന്‍ പോലീസ് നിര്‍ബന്ധിക്കുന്നു. കേസ് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ പറയുന്നു.

Update: 2019-02-11 14:57 GMT

കൊച്ചി: ദുബായ് പെണ്‍വാണിഭക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഹൈകോടതി റിപോര്‍ട്ട് തേടി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ വിദേശത്തെത്തിച്ച ശേഷം ഇതിലൊരാള്‍ ഉള്‍പ്പെട പീഢിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഇര നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിന്റെ എഫ് ഐ ആറില്‍ പീഡനക്കുറ്റം പോലും ചുമത്തിയിട്ടില്ലെന്നും പോലീസുകാര്‍ പ്രതിക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹരജിയില്‍ പറയുന്നു.ഒന്നാം പ്രതി പീഢിപ്പിച്ച ശേഷം കസ്റ്റമേഴ്‌സിന് കൈമാറാന്‍ ശ്രമിച്ചതായി ഹരജിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. ഇത്തരത്തില്‍ ഒരുപാട് സ്ത്രീകളെ ദുബായില്‍ ഇവര്‍ എത്തിച്ച് ഇതേ രീതിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാക്കുന്നുണ്ട്. രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയിലെ അംഗങ്ങളാണ് പ്രതികള്‍.

ഒന്നാം പ്രതിയുടെ മകന്റെ സഹായം കൊണ്ടാണ് പ്രതികളുടെ പിടിയില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതെന്ന് ഹരജിയില്‍ പറയുന്നു. നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ഡിസംബര്‍ 15ന് തൃശൂര്‍ വനിതാ സെല്ലില്‍ പരാതി നല്‍കി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളുമായി ഒത്തുതീര്‍പ്പിലെത്താന്‍ പോലീസ് നിര്‍ബന്ധിക്കുന്നു. കേസ് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ പറയുന്നു. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലും പോലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലും സി ബി ഐ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് കോടതി റിപോര്‍ട്ട് തേടിയത്. 

Tags:    

Similar News