മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവം: വ്യവസായി അറസ്റ്റില്‍
പേരൂര്‍ക്കട സ്വദേശി അജയ്‌ഘോഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം കവടിയാറിലാണ് ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.
തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റിലായി. പേരൂര്‍ക്കട സ്വദേശി അജയ്‌ഘോഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം കവടിയാറിലാണ് ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്. ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി ജോണ്‍ ഫ്രെഡോയാണ് മരിച്ചത്.
അമ്പലമുക്ക് കുരിശടി ജങ്ഷനില്‍ കേബിള്‍ ഇടാനായി കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. ജോണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് പോലിസും കൃക്‌സാക്ഷികളും പറഞ്ഞു. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.