എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട് മുര്‍ഷിദാബാദ് സ്വദേശിനികള്‍ അറസ്റ്റില്‍

Update: 2025-06-15 09:50 GMT
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട് മുര്‍ഷിദാബാദ് സ്വദേശിനികള്‍ അറസ്റ്റില്‍

എറണാകുളം: നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന്‍ , അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. മുര്‍ഷിദാബാദില്‍ നിന്ന് എത്തിയ ഇവര്‍ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടി ഐലന്‍ഡ് സ്പ്രെസിലാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്ഫോമില്‍ കഞ്ചാവ് വാങ്ങാനായി ആളുകള്‍ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിന്നീട് സംശയം തോന്നി ആര്‍പിഎഫ്, ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച്, ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ കുറച്ചധികം നാളുകളായി കോച്ചില്‍ ഇത്തരത്തില്‍ വന്‍ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നു. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുടനീളം പരിശോധനകള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണിത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.



Similar News