ഹിമാചല്‍ പ്രദേശില്‍ നിന്നും കൊച്ചിയിലേക്ക് മയക്ക് മരുന്ന് ; യുവാവ് അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ കുളു-മണാലി എന്നിവിടങ്ങളില്‍ മാത്രം വളരുന്ന ഹാഷിഷ് ആണ് ഇയാള്‍ കൊച്ചിയില്‍ എത്തിച്ച് വില്‍പന നടത്തിവന്നത്.മലാന ക്രീം എന്ന പേരിലാണ് ഇത് അറിയിപ്പെടുന്നത്.രണ്ടോ മൂന്നോ ഗ്രാമുകള്‍ വീതമുള്ള ചെറിയ ഉരുളകളായാണ് ഈ മയക്കു മരുന്ന സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത്.
കൊച്ചി: ഹിമാചല്‍ പ്രദേശില്‍ നിന്നും നേരിട്ട് കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പന നടത്തിവന്ന ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവ് പിടിയില്‍. ഹിമാചല്‍ പ്രദേശ് കുളു,ധര്‍മ്മര്‍ വില്ലേജില്‍ അമിത് ശര്‍മ(28) ആണ് എറണാകുളം പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഹിമാചല്‍ പ്രദേശിലെ കുളു-മണാലി എന്നിവിടങ്ങളില്‍ മാത്രം വളരുന്ന ഹാഷിഷ് ആണ് ഇയാള്‍ കൊച്ചിയില്‍ എത്തിച്ച് വില്‍പന നടത്തിവന്നതെന്ന് പോലീസ് പറഞ്ഞു.മലാന ക്രീം എന്ന പേരിലാണ് ഇത് അറിയിപ്പെടുന്നത്.രണ്ടോ മൂന്നോ ഗ്രാമുകള്‍ വീതമുള്ള ചെറിയ ഉരുളകളായാണ് ഈ മയക്കു മരുന്ന സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത്.വാട്‌സ് ആപ്പ് വഴി ലൊക്കേഷന്‍ അയച്ചു കൊടുത്ത ശേഷം അവിടെ എത്തുന്ന ആവശ്യക്കാര്‍ക്ക് ഹാഷിഷ് കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.പ്രതിയില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് സ്ത്രീകളടക്കം നിരവധി പേര്‍ ഇയാളില്‍ നിന്നും മയക്കുമരുന്നു വാങ്ങിയിട്ടുളളതായി പോലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.ഇതനുസരിച്ച് തുടരന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് സുരേഷിനു ലഭിച്ച വിവരമനുസരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പാലാരിവട്ടം എസ് ഐ എസ് സനല്‍ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപത്തു നിന്നും പ്രതിയെ പിടികൂടിയത്.