ഡോ. കോയ കാപ്പാട് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍

140 വര്‍ഷത്തോളം ദഫ്മുട്ട് കലയില്‍ കണ്ണിമുറിയാത്ത പാരമ്പര്യമുള്ള കാപ്പാട് ആലസം വീട്ടില്‍ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ്മുട്ടാചാര്യന്‍ ഉസ്താദ് അഹമ്മദ് കുട്ടി മുസ്ല്യാരുടെ പുത്രനുമാണ് കോയ കാപ്പാട്.

Update: 2022-10-10 14:54 GMT

കോഴിക്കോട്: ദഫ് മുട്ടാചാര്യനും മലബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാടിനെ കേരള ഫോക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായി കേരള സര്‍ക്കാര്‍ നിയമിച്ചു.

140 വര്‍ഷത്തോളം ദഫ്മുട്ട് കലയില്‍ കണ്ണിമുറിയാത്ത പാരമ്പര്യമുള്ള കാപ്പാട് ആലസം വീട്ടില്‍ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ്മുട്ടാചാര്യന്‍ ഉസ്താദ് അഹമ്മദ് കുട്ടി മുസ്ല്യാരുടെ പുത്രനുമാണ് കോയ കാപ്പാട്. അന്യം നിന്ന് പോയ ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ യുവതലമുറയിലൂടെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കോയ കാപ്പാട് ഫിജി, ന്യൂസിലാന്‍ഡ് പോലോത്ത വിദേശ രാജ്യങ്ങളിലും പരിശീലനം നല്‍കിവരുന്നുണ്ട്. കേരള സര്‍ക്കാര്‍ നല്‍കിയ ഈ നിയമനം കേരളത്തിലെ എല്ലാ നാടന്‍ കലാകാരന്‍ മാര്‍ക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്നും സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും കോയ കാപ്പാട്പറഞ്ഞു.

Tags:    

Similar News