ഡോളര്‍ കടത്ത് കേസ്: ഖാലിദിന് നയതന്ത്രപരിരക്ഷ ഇല്ലെന്ന് കസ്റ്റംസ് കോടതിയില്‍

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കാനായി മാറ്റി.

Update: 2020-11-05 16:15 GMT

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്നും ഇയാള്‍ സാധാരണ ഉദ്യോഗസ്ഥനാണെന്നും കസ്റ്റംസ്.വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഖാലിദിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കാനായി മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കിയത്.

2019 ആഗസ്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് 1.9 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കേസ്. ഇതിന്റെ ഭാഗമായാണ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് ജനീവ കരാര്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷയില്ലെന്ന റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്.ഡോളര്‍ കടത്തിയ കേസില്‍ ഖാലിദിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് ഇന്റര്‍പോളിന്റെ സഹായവും തേടുന്നതിനു അനുമതി വേണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

Tags:    

Similar News