പി.എസ്.സി പരീക്ഷാഹാളില്‍ മൊബൈലിനും വാച്ചിനും വിലക്ക്; പിടികൂടുന്നവരെ അയോഗ്യരാക്കും

തുടര്‍ നടപടികള്‍ പി.എസ്.സി സ്വീകരിക്കും. സിവില്‍ പോലിസ് ഓഫീസര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-11-11 06:44 GMT

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്റ്റേഷനറി വസ്തുക്കള്‍, വാച്ച്, പഴ്സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിലക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇനി മുതല്‍ ഇവ കൈവശംവയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ നടപടിയെടുക്കും.അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടര്‍ നടപടികള്‍ പി.എസ്.സി സ്വീകരിക്കും. സിവില്‍ പോലിസ് ഓഫീസര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി പരീക്ഷ കുറ്റമറ്റതാക്കാന്‍ എട്ട് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഇന്നലെ പി.എസ്.സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷാഹാളില്‍ സി.സി.ടി.വി കേമറ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നല്‍കുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക്കും സീല്‍ ചെയ്ത് നല്‍കണം.

വാച്ച്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളില്‍ അനുവദിക്കുക്കരുത്.

പരീക്ഷാര്‍ത്ഥികളുടെ ദേഹപരിശോധന നടത്തണം. 5.പേന, ബട്ടണ്‍ എന്നിവടങ്ങളില്‍ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്തനാണ് ശരീര പരിശോധന എന്നിവയായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News