സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2025-09-07 09:57 GMT

മുംബൈ: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പോലിസ് സനല്‍കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.

സനല്‍കുമാറിനെ സഹാര്‍ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. സനല്‍കുമാറിനെ കൊച്ചിയില്‍ എത്തിക്കാന്‍ എളമക്കര പോലിസ് സഹാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സനല്‍കുമാര്‍ അമേരിക്കയില്‍ നിന്നും മുംബൈയില്‍ എത്തിയത്. 

നടിയെ ടാഗ് ചെയ്തു കൊണ്ട് നിരവധി പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നടിയുടേതെന്ന പേരില്‍ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് നടി പോലിസിനെ സമീപിച്ചത്.







Tags: