മാസ്ക് ധരിച്ചില്ല; മലപ്പുറത്ത് 209 പേര്‍ക്കെതിരേ കേസ്
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 62 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
മലപ്പുറം: മാസ്ക് ധരിക്കാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങിയതിന് 209 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്ക്കുമെതിരേ പോലിസ് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 62 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
വിവിധ സ്റ്റേഷനുകളിലായി 68 പേരെ ഇന്നലെ അറസ്റ്റുചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 38 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,978 ആയി. 4,920 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,363 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.