ശ്രീറാമിനെതിരേ സർക്കാർ വകുപ്പുതല നടപടി തുടങ്ങി

15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിലുണ്ട്.

Update: 2019-08-31 07:45 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരേ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു.

വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിലുണ്ട്. വാഹനപകട കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Tags:    

Similar News