അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണം

Update: 2020-11-18 09:10 GMT

കൊച്ചി: അറബിക്കടലില്‍ നാളെയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് അറിയിപ്പ് നല്‍കേണ്ടതാണെന്നും ്അധികൃതര്‍ അറിയിച്ചു.

മല്‍സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

18-11-2020 മുതല്‍ 19-11-2020 വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക (18112020) തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോകരുത്.

2020 നവംബര്‍ 19 നോട് കൂടി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

18-11-2020 : മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19-11-2020 മുതല്‍ 21-11-2020 വരെ : മധ്യ കിഴക്കന്‍ അറബിക്കടല്‍ (19112020), തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

20-11-2020 മുതല്‍ 22-11-2020 വരെ : മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ (20112020 മുതല്‍ 22-11-2020 വരെ), തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ (21112020 മുതല്‍ 22-11-2020 വരെ) എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.ഈ സാഹചര്യത്തില്‍

ഈ സമുദ്ര മേഖലകളില്‍ മേല്‍പറഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News