ഓൺലൈൻ ക്ലാസ്സ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തൽപരരായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

Update: 2020-06-05 05:00 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളില്‍ കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്. മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തൽപരരായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ടി.ടി.ഐ ഡയറ്റ് അധ്യാപകര്‍, സമഗ്ര ശിക്ഷയ്ക്ക് കീഴിലുളള അധ്യാപകര്‍ എന്നിവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരുന്ന ഒരു വീഡിയോ പാഠം റെക്കോര്‍ഡ് ചെയ്ത് 8547869946 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കാം.

ക്ലാസ്സെടുക്കുന്ന അധ്യാപകരുടേയും സ്‌കൂളിന്റെയും പേര്, ക്ലാസ്സ്, വിഷയം എന്നിവയും രേഖപ്പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു.

Tags:    

Similar News