രേഖകളുണ്ടായിട്ടും ദലിത് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ്

കോഴിക്കോട് ജില്ലാ കലക്ടറും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Update: 2022-05-12 12:22 GMT

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്ന മൂന്ന് പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ കലക്ടറും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മെയ് 24ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

60 വര്‍ഷമായി ഇവിടെ താമസിക്കുന്നവര്‍ക്ക് ഇലക്ഷന്‍, ആധാര്‍, റേഷന്‍. കാര്‍ഡുകളുണ്ടെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്. പൊതു പ്രവര്‍ത്തകനായ സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags: