ഹജ്ജ് എംബാര്‍ക്കേഷന്‍ നിഷേധം; കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം: എ പി അബ്ദുല്‍ വഹാബ്

കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നായിട്ടും കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം തടയുന്നതും യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2022-03-05 14:37 GMT

കോഴിക്കോട്: രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന നാലു വിമാനത്താവളങ്ങളിലൊന്നായി കരിപ്പൂര്‍ ഉയര്‍ന്നിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിക്കുന്നത് കരിപ്പൂരിനെ തകര്‍ക്കാനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ്.

കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നായിട്ടും കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം തടയുന്നതും യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സി പി നാസര്‍ കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, സക്കറിയ എളേറ്റില്‍ സംസാരിച്ചു.

ഷാജഹാന്‍ കിളിമാനൂര്‍, മജീദ് തെന്നല, സലീം പാടത്ത്, റഫീഖ് അഴിയൂര്‍, യാഹൂട്ടി, എം എസ് മുഹമ്മദ്, ജാഫര്‍ മേടപ്പില്‍, ജലീല്‍ മാറാട് നേതൃത്വം നല്‍കി.

Tags:    

Similar News