ഡല്‍ഹി മലയാളികള്‍ വെള്ളിയാഴ്ച എത്തും; കൊവിഡ് ലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലാക്കും

തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും എറണാകുളത്തും മാത്രമേ നിലവില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാല്‍ എത്രയാത്രക്കാരുണ്ടെന്നും ഓരോ സ്റ്റേഷനിലും എത്രപേര്‍ ഇറങ്ങുമെന്നും കൃത്യമായി അറിയാം.

Update: 2020-05-11 08:30 GMT

തിരുവനന്തപുരം: ഡല്‍ഹി- തിരുവനന്തപുരം ട്രെയിനുകളില്‍ എത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ബുധനാഴ്ച യാത്ര ആരംഭിക്കുന്ന ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും എറണാകുളത്തും മാത്രമേ നിലവില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാല്‍ എത്രയാത്രക്കാരുണ്ടെന്നും ഓരോ സ്റ്റേഷനിലും എത്രപേര്‍ ഇറങ്ങുമെന്നും കൃത്യമായി അറിയാം. ഈ മൂന്ന് സ്റ്റേഷനുകളിലും പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വരുന്നവര്‍ക്കെല്ലാം സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങുണ്ടാകും. ലക്ഷണം കാണുന്നവരെ സര്‍ക്കാരിന്റ നിരീക്ഷണകേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ വീടുകളിലേക്കും അയയ്ക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കാനും, നീരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്താനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം ഉടനിറങ്ങും.

Tags:    

Similar News