കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥിനികള്‍

Update: 2021-01-17 10:15 GMT

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥിനികള്‍. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയുടെ മണ്ണില്‍ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഞ്ചേരി ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടിക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി റിദ നിലമ്പുര്‍, ഫായിസ അരീക്കോട്, നുസ്രി കാവനൂര്‍, നദീദ മഞ്ചേരി നേതൃത്വം നല്‍കി.

Tags: