രമ്യ ഹരിദാസിനെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പോലിസുകാരനെതിരേ കേസ്

സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പറമ്പിക്കുളം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ദിനൂപിനെതിരേ കേസെടുത്തത്.

Update: 2020-06-01 17:05 GMT

ആലത്തൂര്‍: രമ്യ ഹരിദാസ് എംപിക്കെതിരേ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലിസുകാരനെതിരേ കൊല്ലങ്കോട് പോലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പറമ്പിക്കുളം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ദിനൂപിനെതിരേ കേസെടുത്തത്.

എംപിയെ ഫെയ്‌സ്ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുനാറക്, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത സന്തോഷ്, ഹരിത, റെനില്‍, ഹരി എന്നിവര്‍ക്കെതിരേ എംപി ആലത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരേ സിപിഎം സൈബര്‍ സംഘം സമൂഹമാധ്യമംവഴി തുടര്‍ച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായാണ് എംപി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 

Tags:    

Similar News