മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തല്‍; സംഘപരിവാര ശ്രമം ചെറുക്കാന്‍ ജനകീയ സമിതി

ജനകീയ സമിതി ഭാരവാഹികളായി പി കെ നാരായണന്‍, ലൗലി ഹംസ ഹാജി, മേമന ബാപ്പു മാസ്റ്റര്‍(രക്ഷാധികാരികള്‍), പി സുന്ദരരാജന്‍(ചെയര്‍മാന്‍), കെ വി ഷാജി, സി അബ്ദുല്‍ ഹമീദ്(വൈസ് ചെയര്‍മാന്‍മാര്‍), കെ പി ഒ റഹ്മത്തുല്ല(ജനറല്‍ കണ്‍വീനര്‍), പി പി റഫീഖ്, അലി അക്ബര്‍, വി കെ അബ്ദുല്‍ അഹദ്(ജോയിന്റ് കണ്‍വീനര്‍), ഡോ. വി എം അബ്ദുസ്സലാം(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു

Update: 2019-10-26 04:39 GMT

മലപ്പുറം: ക്ഷേത്ര ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മലപ്പുറം ജില്ലയെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ ജനകീയ സമിതി രൂപീകരിച്ചു. സംഘപരിവാരത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതല സമിതി രൂപീകരിച്ചത്. ജില്ലയിലുടനീളം സമാന മനസ്‌കരായ പൊതുപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിപുലമായ സമിതി രൂപീകരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

    ജനകീയ സമിതി ഭാരവാഹികളായി പി കെ നാരായണന്‍, ലൗലി ഹംസ ഹാജി, മേമന ബാപ്പു മാസ്റ്റര്‍(രക്ഷാധികാരികള്‍), പി സുന്ദരരാജന്‍(ചെയര്‍മാന്‍), കെ വി ഷാജി, സി അബ്ദുല്‍ ഹമീദ്(വൈസ് ചെയര്‍മാന്‍മാര്‍), കെ പി ഒ റഹ്മത്തുല്ല(ജനറല്‍ കണ്‍വീനര്‍), പി പി റഫീഖ്, അലി അക്ബര്‍, വി കെ അബ്ദുല്‍ അഹദ്(ജോയിന്റ് കണ്‍വീനര്‍), ഡോ. വി എം അബ്ദുസ്സലാം(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി സുന്ദരരാജന്‍ അധ്യക്ഷത വഹിച്ചു. കെ വി ഷാജി, സി അബ്ദുല്‍ ഹമീദ്, ഡോ. വി എം അബ്ദുസ്സലാം, അഡ്വ. കെ ഷംസുദ്ദീന്‍, പി കെ നാരായണന്‍, ലൗലി ഹംസ ഹാജി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഗഫൂര്‍ വാവൂര്‍, അഡ്വ. സാദിഖ് നടുത്തൊടി, രാജേഷ്, മേമന ബാപ്പു മാസ്റ്റര്‍, അലി അക്ബര്‍, ബാബുമണി കരുവാരക്കുണ്ട്, അഡ്വ. എ എ റഹീം സംസാരിച്ചു.




Tags: