അപകീര്‍ത്തി കേസ്; മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശി ഘാന വിജയന്‍ എന്നയാളുടെ പരാതിയിലാണ് പോലിസ് നടപടി. തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നൂ എന്നായിരുന്നു പരാതി.