തലയ്ക്കല്‍ ചന്തു സ്മാരകകേന്ദ്രത്തിന്റെ മറവില്‍ മാന്‍വേട്ട; രണ്ടുപേര്‍ പിടിയില്‍

കണിയാമ്പറ്റ സ്വദേശിയായ ശിവദാസന്‍, ചൂരല്‍മല അരംമ്പറ്റക്കുന്ന് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്.

Update: 2020-07-17 13:02 GMT

കല്‍പ്പറ്റ: വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ബിജെപി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള തലയ്ക്കല്‍ ചന്തു സ്മാരക ഉഴിച്ചില്‍ കേന്ദ്രത്തിന്റെ മറവില്‍ വന്‍മൃഗവേട്ട. കേന്ദ്രത്തില്‍നിന്നും 15 കിലോയോളം മലമാന്‍ ഇറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് ഈ മൃഗവേട്ട സംഘത്തെ പിടികൂടിയത്.


 കണിയാമ്പറ്റ സ്വദേശിയായ ശിവദാസന്‍, ചൂരല്‍മല അരംമ്പറ്റക്കുന്ന് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ എം പത്മനാഭന്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തലയ്ക്കല്‍ ചന്ദു കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

പിടികിട്ടാനുള്ള പ്രതികളില്‍ തലയ്ക്കല്‍ ചന്തു സ്മാരകം ഉഴിച്ചില്‍ കേന്ദ്രം നടത്തുന്ന ബാലകൃഷ്ണന്‍ ഇയാളുടെ സഹായിയായ കിഷോര്‍, മോഹന്‍, കേശവന്‍ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം പത്മനാഭന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി രജീഷ്, ജസ്റ്റിന്‍ ഹോള്‍ഡന്‍, ജോണി ആന്റണി, വി പി വിഷ്ണു എന്നിവരാണ് ഈ വന്‍സംഘത്തെ പിടികൂടിയത്. പിടിയിയിലായവരും പിടികിട്ടാനുള്ളവരും ബിജെപി പ്രവര്‍ത്തകരാണെന്നാണ് സൂചന. 

Tags:    

Similar News