ഹോട്ടലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സഹായം പ്രഖ്യാപിക്കണം: കെഎച്ച്ആര്‍എ

സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വരുമാനം നഷ്ടപ്പെട്ട സ്ഥാപന ഉടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്കുള്ള ഭക്ഷണവും തങ്ങളുടെ കുടുംബത്തിലെ ചെലവുകളും നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.

Update: 2020-04-10 10:36 GMT

കൊച്ചി:കൊവിഡ് 19 ലോക്ക്ഡൗണ്‍ 20 ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി ഉടമകളും, അവിടത്തെ തൊഴിലാളികളും കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി കേരള ഹോട്ടല്‍ &റെസ്റ്റോറന്റ് അസോസിയേഷന്‍. സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വരുമാനം നഷ്ടപ്പെട്ട സ്ഥാപന ഉടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്കുള്ള ഭക്ഷണവും തങ്ങളുടെ കുടുംബത്തിലെ ചെലവുകളും നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.

ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് ഇതുവരെ ഒരു തീരുമാനവും ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി ഉടമകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അടിയന്തിര സഹായം അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്ദീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.





Tags: