വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ് ട്രയൽ ഒരാഴ്ച കൂടി നീട്ടി

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിരുന്നു. ധൃതിപിടിച്ച് സർക്കാർ ഓൺലൈൻ ക്ലാസുകൾ നടത്തിയെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

Update: 2020-06-03 06:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ് ട്രയൽ ഒരാഴ്ച കൂടി നീട്ടി. ക്ലാസുകൾ വിക്ടറി ചാനലിൽ പുനസംപ്രേക്ഷണം ചെയ്യാനും മന്ത്രിസഭാ തീരുമാനം. നിലവിലുള്ള അപകാതകൾ ട്രയലിനിടെ പരിഹരിക്കും. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിരുന്നു. ധൃതിപിടിച്ച് സർക്കാർ ഓൺലൈൻ ക്ലാസുകൾ നടത്തിയെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിൽ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയൽ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. ഈ ഘട്ടത്തിൽ എടുത്ത ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകൾ ആർക്കും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാനാണിത്. 

ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News