ഡിസംബര്‍ 6 ബാബരി ഓര്‍മദിനമായി ആചരിക്കും: കാംപസ് ഫ്രണ്ട്

കാംപസുകളില്‍ I am Babari എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. എല്ലാ കാംപസുകളിലും ബാബരി മസ്ജിദിന്റെ നീതിനിഷേധത്തെ സംബന്ധിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തും.

Update: 2019-12-05 12:15 GMT

കോഴിക്കോട്: ബാബരി ധ്വംസനത്തിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് കാംപസുകളില്‍ I'm Babari എന്ന പേരില്‍ ഓര്‍മദിനം ആചരിക്കുമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ്. ബാബരി മസ്ജിദ് കേസിലെ നീതിനിഷേധത്തിനെതിരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാംപസുകളില്‍ I am Babari എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. എല്ലാ കാംപസുകളിലും ബാബരി മസ്ജിദിന്റെ നീതിനിഷേധത്തെ സംബന്ധിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തും. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവാണ് ബാബരി ധ്വംസനം. അതില്‍ വന്ന വിധി നീതിനിഷേധമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും തുല്യനീതിയെയും അടിസ്ഥാനമാക്കി വിധി പറയേണ്ടതിന് പകരം ഒരുവിഭാഗത്തിന്റെ വിശ്വാസങ്ങളും താല്‍പര്യങ്ങളും മുന്‍നിര്‍ത്തിക്കൊണ്ട് വിധി പുറപ്പെടുവിച്ചത് നീതിന്യായ വ്യവസ്ഥിതിയിലെ വിശ്വാസം ചോദ്യംചെയ്യുന്നതാണ്. ഇതിനാലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, ട്രഷറര്‍ ആസിഫ് നാസര്‍, അല്‍ ബിലാല്‍ സലിം സംസാരിച്ചു. 

Tags:    

Similar News